എന്താണ് TERRARIUM
ചെറിയൊരു ഗ്ലാസിനുള്ളിൽ അല്ലെങ്കിൽ കുപ്പിക്കുള്വിൽ തീർക്കുന്ന പച്ചപ്പിന്റെ ലോകമാണ് ടെററിയം. പച്ചപ്പിനെ വളരെയധികം സ്നേഹിക്കുകയും അതേസമയം ചെടി വളർത്താൻ സ്ഥലവും സമയവും ഇല്ലാതിരിക്കുകയും ചെയ്യുന്നവർക്കുള്ളതാണ് ടെററിയം. ലിവിങ് റൂമിലും ഡൈനിങ് മേശയുടെ മുകളിലും ഓഫിസ് മേശയുടം മുകളിലും വരെ വയ്ക്കാമെന്നതാണ് ടെററിയത്തെ ആകർഷകമാക്കുന്നത്.
ഭാംഗിയുള്ള ഗ്ലാസ് ജാറുകളാണ് ടെററിയം നിർമിക്കാൻ ഉപയോഗിക്കുന്നത്. ആപ്പിൾ, പിയർ തുടങ്ങിയ ആകർഷകമായ ആകൃതിയിൽ ടെററിയം നിർമിക്കാനുള്ള ഗ്ലാസ് ജാറുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഭംഗിയുള്ള പൂന്തോട്ടം പുുറത്തേക്കു കാണാനും ചെടികൾക്ക് വെളിച്ചവും ചൂടും ലഭിക്കാനുമാണ് ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കുന്നത്.
ടെററിയം നിർമിക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിൽ പോട്ടിങ് മിശ്രിതം നിറച്ച് ചെടികൾ നടുകയാണ് ചെയ്യുന്നത്. ഗ്ലാസ് ജാറിന്റെ വലുപ്പത്തിനനുസരിത്താകണം ചെടികളുടെ വലുുപ്പവും തരവും തീരുമാനിക്കാൻ,കൊക്കോ പിത്ത്, മണ്ണ്, പെട്ടെന്ന് വേരോട്ടം ലഭിക്കാനുള്ള ടെർമെൽ എന്ന ഹോർമോൺ എന്നിവ ചേർത്താണ് പോട്ടിങ് മിശ്രിതം തയാറാക്കുന്നത്. മണ്ണ് കുറഞ്ഞ അളവിൽ മതിയെന്നതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം.
ചെടികൾ തിരഞ്ഞെടുക്കാം
ഒതുങ്ങിയ സസ്യപ്രകൃതിയുള്ളതും ഉയരത്തിൽ വളരാത്തതും അത്ര കണ്ട് നനയും ശുശ്രൂഷയും വേണ്ടാത്തതുമായ അലങ്കാരച്ചെടികളാണ് അനുയോജ്യം. ഫിറ്റോണിയ, സിങ്കോണിയം, പന്നൽ ചെടികളായ വാങ്കിങ് ഫേൺ, ടേബിൾ ഫേൺ, ബോസ്റ്റൺ ഫേണ്‍, സക്കുലന്റ് ഇനങ്ങളായ അലോ, അഗേവ്, സാൻസിവീറിയ, ക്രിപ്റ്റാന്തസ്, ടില്ലാൻസിയ, പെപ്പറോമിയ, പൈലിയ, ലക്കിബാംബു, അക്വേറിയം ചെടികളായ ലിംനോഫില്ല, ലഡ്വീജിയ, റൊട്ടാല, അലങ്കാര കള്ളിയിനങ്ങളായ ഒപ്പൻഷിയ, മാരിലേറിയ, ഫെറോകാക്റ്റസ്, റിപ്സാലിസ് എന്നിവ ടെറേറിയത്തിൽ വളർത്താം.
ടെറേറിയം വയ്ക്കുന്നിടത്തെ സൂര്യപ്രകാശലഭ്യത അനുസരിച്ചുവേണം ചെടിയിനങ്ങൾ തിരഞ്ഞെടുക്കാൻ. തീരെ വെളിച്ചം കുറഞ്ഞിടത്ത് പൂർണമായും പച്ചനിറത്തിൽ ഇലകളോ തണ്ടുകളോ ഉള്ളവ ഉപയോഗിക്കാം. ഫിറ്റോണിയ, ക്രിപ്റ്റാന്തസ്, സാൻസിവീറിയ തുടങ്ങിയവയുടെ ഇലകൾക്ക് ഒന്നിൽ കൂടുതൽ നിറങ്ങള്‍ ഉണ്ട്. ഇവ കൂടുതൽ സൂര്യപ്രകാശം കിട്ടുന്നിടത്തേക്ക് യോജിക്കും.

തയാറാക്കുന്ന വിധം
മറ്റ് ഉദ്യാനങ്ങളിലെന്നപോലെ ടെറേറിയത്തിലെ ഉദ്യാനത്തിനും ലാൻഡ്സ്കേപിങ് ആവശ്യമാണ്. ടെറേറിയത്തിന്റെ പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളാണ് ചെടിയിനങ്ങളും ചില്ലുഭരണിയും. നന്നായി വെളിച്ചം കയറുന്നതും പ്രത്യേകിച്ച് നിറമൊന്നുമില്ലാത്തതും പുറം ഭാഗത്ത് ചിത്രങ്ങളോ മറ്റ് പ്രിന്റുകളോ ഇല്ലാത്തതുമായ ഭരണി തിരഞ്ഞെടുക്കാം. ടെറേറിയത്തിലെ ലാൻഡ്സ്കേപിങ്ങിന് കാടിന്റെയോ മരുഭൂമിയുടെയോ പ്രതീതി നൽകാനാവും. ടെറേറിയത്തിൽ നടുന്ന ചെടികൾക്ക് എത്രമാത്രം വെള്ളം ആവശ്യമുണ്ടെന്നതു കണക്കാക്കിവേണം ഈ ഉദ്യാനത്തിലേക്കു നടീൽമിശ്രിതമൊരുക്കാൻ.
കൂടുതൽ ഈർപ്പം ആവശ്യമുള്ള പന്നൽ ഇനങ്ങൾ, പെപ്പറോമിയ, പൈലിയ, സിങ്കോണിയം തുടങ്ങിയവ, അക്വേറിയം ഇനങ്ങൾ എന്നിവയ്ക്ക് ഏറെ ചകിരിച്ചോറ് (കൊക്കോപീറ്റ്) ചേർത്തുണ്ടാക്കിയ മിശ്രിതമാണ് യോജിച്ചത്. രണ്ടുഭാഗം ചകിരിച്ചോറ്, ഒരുഭാഗം വീതം ആറ്റുമണൽ അല്ലെങ്കിൽ പെര്‍ലൈറ്റ്, മണ്ണിരവളം ഇവ കലർത്തി ഇത്തരം മിശ്രിതം തയാറാക്കാം.
കുറച്ചു മാത്രം ഈർപ്പം ആവശ്യമുള്ള സക്കുലന്റ്, കള്ളിയിനങ്ങൾക്ക് നന്നായി വെള്ളം വാർന്നുപോകുന്ന തരം മിശ്രിതമാണു വേണ്ടത്. ഇതിൽ ആറ്റുമണൽ അല്ലെങ്കിൽ പെര്‍ലൈറ്റ് ഏറെ ഉപയോഗിക്കാം. രണ്ടുഭാഗം ആറ്റുമണൽ അല്ലെങ്കിൽ പെര്‍ലൈറ്റ്, ഒരു ഭാഗം വീതം ചകിരിച്ചോറ്, മണ്ണിരവളം ഇവ ചേർത്ത് ഈ മിശ്രിതം കൂട്ടിയെടുക്കാം. ചെടിയുടെ വേരിന്റെ നീളമനുസരിച്ചാണ് മിശ്രിതത്തിന്റെ ആഴം തീരുമാനിക്കേണ്ടത്. ചുവട്ടിൽ കിഴങ്ങുള്ള സ്പൈഡർ പ്ലാന്റ്, അലങ്കാര ശതാവരി, സിങ്കോണിയം ഇവയ്ക്കെല്ലാം നല്ല ആഴത്തിലുള്ള മിശ്രിതം ചില്ലുഭരണിയിൽ നിറയ്ക്കുകയും വേണം.

Comments
Post a Comment